കൊച്ചുവേളിയില്‍ നിന്നും കണ്ടൈയ്ന്‍മെന്റ് സോണുകളിലേക്ക്  മീന്‍കച്ചവടം

തിരുവനന്തപുരം: കോവിഡ് വ്യാപന ആശങ്ക നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കണ്ടൈന്റ്‌സ്‌മെന്റ് സോണില്‍നിന്ന് പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടേയും കണ്ണുവെട്ടിച്ച് ജില്ലയുടെ മറ്റു പ്രദേശങ്ങിലേക്ക് മത്സ്യകച്ചവടം വ്യാപകം.

ജില്ലയിലെ കണ്ടൈന്‍മെന്റ് സോണായ കരിയ്ക്കകം ഭാഗത്തേക്കും മറ്റു പ്രദേശങ്ങളിലേക്കും കൊച്ചുവേളിയില്‍ നിന്നും കാല്‍നടയായി തീവണ്ടിഗതാഗതമാര്‍ഗ്ഗത്തിലൂടെയാണ് മത്സ്യക്കച്ചവടക്കാര്‍ എത്തുന്നത്. ഇവര്‍ മത്സ്യം വാങ്ങാനെത്തുന്ന നിരവധിപേരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്.

റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടാവും എന്നതിനാലാണ് തീവണ്ടി ഗതാഗതമാര്‍ഗ്ഗം തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വഴിയുള്ള സഞ്ചാരത്തിന് ആവശ്യത്തിന് പരിശോധന ഇല്ലാത്തതിനാല്‍ മീന്‍കച്ചവടവും തകൃതി. ട്രോളിങ് നിരോധനം കൂടി നിലനില്‍ക്കുന്നതിനാല്‍ മത്സ്യം വാങ്ങാനെത്തുന്നവരുടെ എണ്ണവും കുറവല്ല. ദിനംപ്രതി അകേനമാളുകള്‍ മത്സ്യം വാങ്ങാനുമെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *