സ്വയം പോരാളി
ബാബുലാല്‍ ആറ്റിങ്ങല്‍ കഥ ,തിരക്കഥ ,സംഭാഷണം, സംവിധാനം നിര്‍വഹിച്ച വര്‍ത്തമാനകാല ജീവിതത്തെ വരിഞ്ഞ് മുറുക്കിയ കോവിഡിനെതിരെയുള്ള ബോധവത്ക്കരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ച ഹ്രസ്വചിത്രം ‘സ്വയം പോരാളി’ പൂര്‍ത്തിയായി. രണ്ടു ദിവസംകൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
ജീവിതമുഹൂര്‍ത്തങ്ങളിലൂടെ ,ത്രസിപ്പിയ്ക്കുന്ന ദൃശ്യാനുഭവങ്ങളിലൂടെ ,തികച്ചും വ്യത്യസ്ഥമായ മേക്കിങ്ങ് ശൈലിയിലൂടെ ഈ ഹ്രസ്വ ചിത്രം തയ്യാറാക്കിയത്.
സംവിധാന സഹായി:നഹാസ്, സഹസംവിധാനം :എ കെ.നൗഷാദ്
കാമറ : സന്തോഷ് കാട്ടാക്കട.