അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം.

ജൂലൈ 15ന് ശേഷം മാത്രമേ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമോ എന്നത് സംബന്ധിച്ച്‌ തീരുമാനം ഉണ്ടാകുകയുള്ളൂ. അതേസമയം ചരക്ക് വിമാനങ്ങള്‍ക്കും, സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും സര്‍വീസ് നടത്തുന്നതിന് തടസങ്ങളില്ല. ഇതിനിടെ പല രാജ്യങ്ങളും വിമാന സര്‍വീസുകള്‍ക്ക് അനുമതി തേടിയിട്ടുണ്ട്. അതിനിടെ വിമാന സര്‍വീസുകള്‍ക്ക് അനുമതി തേടിക്കൊണ്ടുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ഥനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 25 മുതലാണ് ആഭ്യന്തര൦-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് വിമാനക്കമ്ബനികള്‍ക്ക് നേരിടേണ്ടി വന്ന ഭീമമായ നഷ്ടത്തെ തുടര്‍ന്ന് മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ കര്‍ശന നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ പുനരാംഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *