നടൻ ശ്രീനിവാസൻ്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

എറണാകുളം: നടൻ ശ്രീനിവാസൻ്റെ  കണ്ടനാട്ടെ വസതിയിലേക്ക് അംഗനവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ പ്രതിഷേധ മാർച്ച് നടത്തി . അംഗനവാടി ജീവനക്കാരെ ആക്ഷേപിച്ച് സംസാരിച്ച ശ്രീനിവാസൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.

സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ശ്രീനിവാസൻ അംഗനവാടി ജീവനക്കാരെ അധിക്ഷേപിക്കുന്ന തരത്തിൽ അഭിപ്രായപ്രകടനം നടത്തിയത്. പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തെങ്കിലും ശ്രീനിവാസൻ ഇതുവരെ നിലപാട് തിരുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സി.ഐ.ടി.യുവിൻ്റെ കീഴിലുള്ള അംഗനവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ ശ്രീനിവാസൻ്റെ വീട്ടിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് വീടിന് മുൻപിൽ പൊലീസ് തടഞ്ഞു.

അംഗനവാടി ജീവനക്കാരെ അധിക്ഷേപിച്ച ശ്രീനിവാസൻ പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ ശ്രീനിവാസനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജീവനക്കാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *