എസ്.എന്‍.ഡി.പി ആസ്ഥാനത്ത് വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു
കൊല്ലം: എസ്.എന്‍.ഡി.പി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചു. യൂണിയന് അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ചാണ് വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചത്. എസ്.എന്‍.ഡി.പിയുടെ കൊല്ലത്തെ സംസ്ഥാന കാര്യലായത്തിന് മുന്നിലാണ് പ്രതിഷേധം.
സംസ്ഥാന കാര്യലായത്തിന് മുന്നില്‍ ആദ്യമായാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയുടെ കോലംകത്തിച്ചുള്ള പ്രതിഷേധം. മരിച്ച മഹേഷിന്റെ ആത്മഹത്യാകുറിപ്പില്‍ കേസില്‍ കുടുക്കപ്പെട്ടു എന്ന് പറയുന്ന രണ്ട് പേരും ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു.