ഡബ്ല്യുസിസിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: സിനിമ മേഖലയില്‍ ലൈംഗിക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ താരസംഘടനയായ അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ഈ ഹര്‍ജിയിന്മേല്‍ സര്‍ക്കാരും വിശദീകരണം നല്‍കും. സിനിമ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സെല്‍ ആവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. റിമ കല്ലിങ്കലും, പത്മപ്രിയയുമാണ് ഡബ്ല്യുസിസിക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരും അമ്മയുമാണ് എതിര്‍ കക്ഷികള്‍.

Leave a Reply

Your email address will not be published. Required fields are marked *