ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി ആ​രും മ​റി​ക​ട​ന്നി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ​യു​ടെ പോ​സ്റ്റു​ക​ൾ പി ​ടി​ച്ചെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ചൈ​ന അ​തി​ർ​ത്തി​യി​ൽ ചെ​യ്ത​ത് രാ​ജ്യ​ത്തെ മു​ഴു​വ​ൻ വേ​ദ​നി​പ്പി​ക്കു​ക​യും രോ​ഷം കൊ​ള്ളി​ക്കു​ക​യും ചെ​യ്തു. ല​ഡാ​ക്കി​ൽ ന​മ്മു​ടെ 20 ജ​വാ​ൻ​മാ​ർ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ചു. എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ മേ​ൽ ക​ണ്ണ് പ​തി​പ്പി​ച്ച​വ​ർ ഒ​രു പാ​ഠം​പ​ഠി​ച്ചെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ന​മ്മു​ടെ രാ​ഷ്ട്ര​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ഒ​രു അ​വ​സ​ര​വും ഇ​നി സൈ​ന്യം പാ​ഴാ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യാ​ണ്. മ​റ്റൊ​രാ​ൾ ന​മ്മു​ടെ പ്ര​ദേ​ശ​ത്തെ ഒ​രി​ഞ്ച് സ്ഥ​ല​ത്തി​നു മേ​ൽ ക​ണ്ണ് വ​യ്ക്കാ​തി​രി​ക്കാ​നു​ള്ള ശേ​ഷി നാം ​നേ​ടി​യി​ട്ടു​ണ്ട്. ഭൂ​മി​യി​ലും ആ​കാ​ശ​ത്തി​ലും ജ​ല​ത്തി​ലും ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​ൻ സൈ​ന്യം സ​ജ്ജ​മാ​ണ്.

വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്‍​മാ​ര്‍​ക്കൊ​പ്പം രാ​ജ്യം മു​ഴു​വ​നു​മു​ണ്ട്. ഏ​ത് മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങാ​നും സൈ​ന്യം സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​ന്ത്യ സ​മാ​ധാ​ന​വും സൗ​ഹൃ​ദ​വു​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന്. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കു​ക​യെ​ന്ന​താ​ണ് പ​ര​മ​പ്ര​ധാ​നം. സാ​യു​ധ​സേ​ന​യ്ക്ക് എ​ല്ലാ സ്വാ​ത​ന്ത്ര്യ​വും ന​ൽ​കു​മ്പോ​ൾ ത​ന്നെ ന​യ​ത​ന്ത്ര ത​ല​ത്തി​ലും ചൈ​ന​യോ​ട് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പ​ട്രോ​ളിം​ഗ് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ത​ന്നെ ജാ​ഗ്ര​ത​യും വ​ർ​ധി​ച്ചു. അ​വി​ടെ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​നും ഇ​ട​യാ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ല​ഡാ​ക്കി​ലെ ഗാ​ൽ​വാ​നി​ൽ ചൈ​നീ​സ് സൈ​ന്യ​വു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 20 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *