സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കണ്ണൂര്‍: ഇരിക്കൂറിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇരിക്കൂർ പട്ടുവം ആയിഷ മൻസിലിൽ ആയിഷ മൻസിലിൽ നടുക്കണ്ടി ഹുസൈൻ (77) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി. മുംബൈയിൽനിന്നു ജൂൺ 9നാണ് ഹുസൈൻ നാട്ടിൽ എത്തിയത്. മാർച്ചിൽ മകളെ സന്ദർശിക്കാൻ പോയതായിരുന്നു. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

മുംബൈയില്‍ നിന്നും തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഹുസൈന് ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.

Leave a Reply

Your email address will not be published. Required fields are marked *