നിരക്കുവര്‍ധന പിന്‍വലിക്കല്‍ ഉത്തരവ്: സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കും

തിരുവനന്തപുരം: നിരക്കുവര്‍ധന പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും നിലവിലെ നിരക്കില്‍ തന്നെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.

അതേസമയം നിരക്കിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ സ്വകാര്യബസുടമകളും സമ്മര്‍ദ്ദത്തിലാണ്. കൂടിയ നിരക്ക് ഈടാക്കുന്നതിന് പകരം സര്‍വീസ് നിര്‍ത്തിവെക്കാനാണ് സ്വകാര്യ ബസുടമകളുടെ സംഘടന തീരുമാനം. സ്വകാര്യബസുകള്‍ പിന്‍വലിയുന്നത് മൂലമുള്ള പ്രയാസം ഒഴിവാക്കാന്‍ കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനാണ് കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാർ നിർദേശം.

ഹൈക്കോടതി വിധി കയ്യില്‍ കിട്ടാത്തതിനാല്‍ സ്വകാര്യ ബസുകള്‍ക്കും വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കാനാവില്ല.

ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കിലും അപ്പീല്‍ പോകാന്‍ തീരുമാനിച്ചതിനാല്‍ കെഎസ്ആർടിസി ഉയർന്ന നിരക്ക് ഈടാക്കില്ല. മിനിമം എട്ടുരൂപയെന്ന പഴയ നിരക്കിൽ സർവീസ് നടത്താനാണ് തീരുമാനം.

കോടതി വിധി കിട്ടിയ ശേഷമേ സര്‍ക്കാരും അപ്പീല്‍ നല്‍കൂ.

 

Leave a Reply

Your email address will not be published. Required fields are marked *