അതിർത്തിയിൽ നിന്ന് സേനയെ പിൻവലിച്ച് ഇന്ത്യയും ചൈനയും

ന്യൂഡൽഹി : ഇന്ത്യ – ചൈന അതിർത്തിയിൽ ദിവസങ്ങളായി തുടരുന്ന സംഘർഷത്തിന് അയവ്.

കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ ചൈനീസ് സൈനികർ പിന്നോട്ടു നീങ്ങി. ഇവിടേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സേനാംഗങ്ങൾ രണ്ടര കിലോമീറ്റർ പിന്നോട്ടു നീങ്ങിയതായി സേനാ വൃത്തങ്ങൾ പറഞ്ഞു.

സമാനമായി ഇന്ത്യയും ഏതാനും മേഖലകളിൽ നിന്ന് സേനയെ പിൻവലിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ കമാൻഡർമാരുടെ കൂടിക്കാഴ്ചയിലുണ്ടാക്കിയ ധാരണയനുസരിച്ചാണിത്.

Leave a Reply

Your email address will not be published. Required fields are marked *