ഇന്ത്യയില്‍ ഒറ്റദിവസം കൊണ്ട് 331 കോവിഡ് മരണം; 9987 പുതിയ കോവിഡ് കേസുകളും

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,987 പുതിയ കോവിഡ് കേസുകളും 331 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,66,598 ആയി. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ആദ്യമായാണ് 300 കടന്നത്. ആകെ മരണം 7,466 ആയി ഉയർന്നു. നിലവിൽ 1,29,917 പേർ ചികിത്സയിലുള്ളത്. 1,29,215 പേർ രോഗമുക്തരായി.

ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും മഹാരാഷ്ട്രയിലാണ്. 88,528 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 3,169 ആയി. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 33,229 ആയി. 286 പേർ ഇതുവരെ മരിച്ചു. 29,943 കേസുകളുള്ള ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്. 874 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഗുജറാത്തിൽ രോഗികളുടെ എണ്ണം 20,545 ആയി. മരിച്ചവരുടെ എണ്ണം 1,280 ആയി ഉയർന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഗുജറാത്തിലാണ്. ‌ഉത്തർപ്രദേശിൽ 10,947 കേസുകളും രാജസ്ഥാനിൽ 10,763 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *