മുസ്‍ലിം പള്ളികള്‍ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന് വിവിധ മുസ്‍ലിം സംഘടനകള്‍

തിരുവനന്തപുരം:  ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും പള്ളികള്‍ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന് കൂടുതല്‍ മുസ്‍ലിം സംഘടനകള്‍.

ജൂൺ ഒമ്പതുമുതൽ നിബന്ധനകളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയെങ്കിലും പള്ളി തുറക്കില്ലെന്ന് ആദ്യം അറിയിച്ചത് തിരുവനന്തപുരത്തെ പാളയം പള്ളി കമ്മിറ്റിയാണ്. കോഴിക്കോട് മൊയ്‍തീൻ പള്ളിയും കോവിഡ് പശ്ചാത്തലത്തിൽ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രാദേശികമായ നിരവധി പള്ളികളും തുറക്കേണ്ടതില്ലെന്ന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടാകുമെന്നുമാണ് പള്ളിപരിപാലനകമ്മിറ്റികളുടെ അഭിപ്രായം.

കോവിഡിന്‍റെ സമൂഹ വ്യാപനം ഭയപ്പെടുന്ന സാഹചര്യത്തില്‍ പള്ളികള്‍ ഇപ്പോള്‍ തുറക്കില്ലെന്ന് മുജാഹിദ് വിസ്ഡം ഗ്രൂപ്പ് അറിയിച്ചു. മ

മ്പുറം മഖാം ഒരറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്ന് മഖാം മാനേജ്‌മെന്റ് അറിയിച്ചു. മലപ്പുറം ശാന്തപുരം മഹല്ലിന് കീഴിലുള്ള മുഴുവന്‍ പള്ളികളും ജൂണ്‍ 30ന് ശേഷം മാത്രമേ തുറക്കൂവെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *