സർക്കാർ ക്വാറന്റൈനില്‍ നിന്നും ഒരാൾ ചാടിപ്പോയി

വയനാട്: വയനാട്ടില്‍ സർക്കാർ ക്വാറന്റൈനില്‍ നിന്നും ഒരാൾ ചാടിപ്പോയി. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച കോട്ടയം സ്വദേശിയാണ് മുങ്ങിയത്. ഇയാള്‍ക്കെതിരെ കേസെടുത്ത തിരുനെല്ലി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടൻ ആണ് വയനാട്ടിലെ തോല്‍പ്പെട്ടിയിലെ ക്വാറന്റൈനില്‍ നിന്നും ചാടിപ്പോയത്.

കർണ്ണാടകത്തിൽ നിന്നും തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വഴി അനധികൃതമായി വയനാട്ടിലേക്ക് പ്രവേശിപ്പിച്ച ഇയ്യാളെ പഞ്ചായത്തധികൃതർ ഇടപ്പെട്ട് തോൽപ്പെട്ടി സ്വകാര്യ ലോഡ്ജിൽ ക്വാറന്റൈനിലാക്കുകയായിരുന്നു. ഇന്നലെ രാവിലെ ഭക്ഷണം നൽകാനായി ചെന്നപ്പോഴാണ് ഇയ്യാൾ ചാടിപ്പോയതായി അറിയുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം തിരുനെല്ലി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാള്‍ ജില്ലയ്ക്ക് പുറത്ത് കടന്നതായി സംശയമുണ്ട്. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. തിരുനെല്ലി പൊലീസ് തെരച്ചിലാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *