ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേവസ്വം ബോർഡ് യോഗം പരിഗണിച്ചില്ല

തിരുവനന്തപുരം:  യുവതി പ്രവേശനവുമായാ ബന്ധ പെട്ട പ്രശ്നങ്ങൾ ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗവും പരിഗണിച്ചില്ല. സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നവംബർ 13 ലേക്ക് മാറ്റിയ സാഹചര്യത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം പരിഗണിച്ചില്ല. സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നവംബർ 13 ലേക്ക് മാറ്റിയ സാഹചര്യത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നാണ് ബോർഡിന്റെ ന്യായീകരണം. സുപ്രീംകോടതിയിൽ ആവശ്യപ്പെടുന്ന മുറയ്ക്ക് റിപ്പോർട്ട് നൽകിയാൽ മതിയെന്ന വിലയിരുത്തലാണ് ബോർഡിനുള്ളത്.

റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകരുമായി ആശയവിനിമയം തുടരും. എന്നാൽ ശബരിമല മാസ്റ്റർ പ്ലാൻ ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച വിഷയങ്ങൾ ബോഡ് യോഗം ഇന്ന് പരിഗണിച്ചു. അതേസമയം ഇക്കഴിഞ്ഞ 15 ന് പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അനുരജ്ഞന ചർച്ചക്കായി ബോർഡ് ക്ഷണിച്ചിരുന്നു. അടിയന്തരമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പുന:പരിശോധന ഹർജി നൽകണം എന്നതുൾപ്പെടെ രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള സംഘം മുന്നോട്ട് വെച്ച എട്ട് ആവശ്യങ്ങളും ബോർഡ് നിരാകരിച്ചു.

തുർന്ന് 19 ന് കൂടുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ബോർഡ് അറിയിച്ചു. എന്നാൽ 19 ചേർന്ന ബോർഡ് യോഗത്തിൽ പുന:പരിശോധന ഹർജി നൽകുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഒന്നും ഉണ്ടായില്ല. പകരം ശബരിമലയിലെ തൽസ്ഥിതി ചൂണ്ടി കാണിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് യോഗ ശേഷം ബോർഡ് പ്രസിഡന്റ് പത്മകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *