ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ മരം കടപുഴകി വീണു

കല്ലമ്പലം: ദേശീയപാതയില്‍ കടമ്പാട്ടുകോണം ഇരുപത്തെട്ടാം മൈലിന് സമീപം ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രധാന പോസ്റ്റിന് മുകളിലൂടെ മരം കടപുഴകി വീണ് വൈദ്യുതി നിലച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3 മണിയ്ക്കായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് സമീപവാസികള്‍ ‌ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.

ഉടന്‍ തന്നെ കെ.എസ്.ഇ.ബിയെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും അപകടകരമാംവിധം പോസ്റ്റിന് മുകളില്‍ കിടന്ന ശിഖരങ്ങള്‍ ഫയര്‍ ഫോഴ്സ് മുറിച്ചുമാറ്റുകയും ചെയ്തു. പുലര്‍ച്ചെയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *