സംസ്ഥാനത്ത് അന്തർജില്ലാ ബസ് സർവീസിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തർജില്ലാ ബസ് സർവീസിന് അനുമതി നൽകി സംസ്ഥാന സർക്കാർ. നിയന്ത്രണങ്ങളോടെയായിരിക്കും സർവീസ് നടത്തുക.

ജില്ലയ്ക്കകത്ത് ഇപ്പോൾ യാത്ര നടത്തുന്നത് പോലെ സാമൂഹിക അകലം പാലിച്ച് അമ്പത് ശതമാനം ബസ് നിരക്ക് കൂട്ടിയായിരിക്കും ബസുകൾ സർവീസ് നടത്തുക. കേന്ദ്രം അനുവദിച്ചെങ്കിലും അന്തർസംസ്ഥാന ബസ് സർവ്വീസിന് സംസ്ഥാനം അനുമതി നൽകിയിട്ടില്ല.

ഹോട്ടലുകളും നിയന്ത്രണങ്ങളോടെ തുറക്കാനാണ് തീരുമാനം. ആരാധനാലയങ്ങൾ തുറക്കുന്നത് മതമേലദ്ധ്യക്ഷൻമാരുമായി ചർച്ച നടത്തിയതിന് ശേഷം മതിയെന്നാണ് അവലോകന യോഗത്തിൽ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *