പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വര്‍ധിച്ചു. 14.2 കിലോഗ്രാം വരുന്ന ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 11 രൂപ 50 പൈസ വര്‍ധിച്ച്‌ 597 രൂപയായി. വര്‍ധിച്ച തുക സബ്‌സിഡിയായി ഉപഭോക്താവിന് ലഭിക്കും.

സബ്‌സിഡി ഇല്ലാത്ത വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകം സിലിണ്ടറിനു വില 109 രൂപ ഉയര്‍ന്ന് 1,125 രൂപയായി. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്ന പശ്ചാത്തലത്തിലും ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കും പരിഗണിച്ചാണ് രാജ്യത്തും വില വര്‍ധിച്ചതെന്ന് ഐ.ഒ.സി അറിയിച്ചു.

രാജ്യം ഇന്നു മുതല്‍ ലോക്ഡൗണില്‍ ഇളവുകളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പാചക വാതകത്തിനും വില ഉയര്‍ന്നിരിക്കുന്നത്. 2019 ഓഗസ്റ്റിനു ശേഷമം തുടര്‍ച്ചയാി വില ഉയരുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്നു മാസമായി വില കുറഞ്ഞുവരികയായിരുന്നു.

പുതുക്കിയ വില മെട്രോ നഗരങ്ങളില്‍ ഇപ്രകാരമാണ്.: ഡല്‍ഹി 593 രൂപ, കൊല്‍ക്കൊത്ത-616 രൂപ, മുംബൈ-590.50, ചെന്നൈ 606.50 എന്നിങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *