വിക്ടേഴ്‌സ് ചാനലിനെ മനസ്സിലാക്കാന്‍ കൊറോണ പോലെയുള്ള മാരകരോഗവും വേണ്ടിവന്നു: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: അന്ന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയപ്പോള്‍ ശക്തമായി എതിര്‍ത്ത ഇടതുപക്ഷത്തിനാണ് ഇപ്പോള്‍ വിക്‌ടേഴ്‌സ് ചാനല്‍ ഗുണമായി മാറിയിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. അദ്ധ്യാപകരുടെ പണി കളയാനുള്ള പരിപാടിയെന്ന് അന്ന് ആക്ഷേപിച്ച ഇടതു സര്‍ക്കാരിന് വിക്‌ടേഴ്‌സിനെ മനസ്സിലാക്കാന്‍ കൊറോണ പോലെയുള്ള മാരകരോഗവും വേണ്ടി വന്നെന്ന് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.

സാങ്കേതികവിദ്യയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ ഇടതുപക്ഷത്തിന് നീണ്ട 14 വര്‍ഷം വേണ്ടിവന്നു. ഇന്ന് സ്‌കൂള്‍ അദ്ധ്യയനം തുടങ്ങുന്നെന്ന് ഇടതുപക്ഷ സര്‍ക്കാരിന് അഭിമാനപൂര്‍വ്വം പറയാന്‍ യുഡിഎഫ് സര്‍ക്കാര്‍ 2005 ല്‍ ആരംഭിച്ച വിക്‌ടേഴ്‌സ് ചാനല്‍ വേണ്ടി വന്നിരിക്കുകയാണ്. അന്ന് അത് തുടങ്ങിയപ്പോള്‍ അദ്ധ്യാപകരുടെ അവസരം നശിപ്പിക്കാനുള്ള കുതന്ത്രമാണ് ചാനലെന്നായിരുന്നു ആക്ഷേപം. ഇന്ന് രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ ചാനലായി വിക്‌ടേഴ്‌സ് മാറിയിരിക്കുകയാണ്.

എസ്‌എസ്‌എല്‍സിയ്ക്ക ഐടി ഉള്‍പ്പെടുത്തിയപ്പോഴും സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്‍ എന്ന സ്ഥാപനത്തെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്‍ ടെക്‌നോളജി എന്നാക്കി ഉയര്‍ത്തിയപ്പോഴഐും പ്രതിഷേധിച്ചവരാണ് ഇടതുപക്ഷമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ന് മുതല്‍ സംസ്ഥാനത്ത് ഉടനീളമായി തുടങ്ങിയിരിക്കുന്ന ഓണ്‍ലൈന്‍ പഠനത്തിന് മികച്ച സ്വീകരണമാണ് കിട്ടിയിരിക്കുന്നത്. രാവിലെ 8.30 മുതല്‍ െവെകിട്ട് 5.30 വരെയാണ് വിവിധ ക്ലാസുകളിലേക്കുള്ള കുട്ടികള്‍ക്കുള്ള അധ്യയനം. അര മണിക്കൂര്‍ വീതമാണ് വിദഗ്ധരുടെ ക്ലാസ്.

ക്ലാസുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യം ഉണ്ടായിരിക്കും. അധ്യാപകര്‍ സ്‌കൂളിലെത്തേണ്ടെങ്കിലും വിക്‌ടേഴ്‌സിലെ ക്ലാസ് തീരുന്നമുറയ്ക്ക് വിദ്യാര്‍ഥികളുമായി വാട്‌സ്‌ആപ്പിലൂടെയോ ഫോണിലൂടെയോ ആശയവിനിമയം നടത്തണം. ഓണ്‍െലെന്‍ ക്ലാസുകള്‍ ഒരാഴ്ച വിലയിരുത്തിയതിനു ശേഷം മെച്ചപ്പെടുത്താന്‍ നടപടിയുണ്ടാകും. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ അണ്‍ലോക്ക് തീരുമാനമനുസരിച്ച്‌ സ്‌കൂള്‍ തുറക്കലിനു ജൂെലെ വരെ കാക്കണം.

Leave a Reply

Your email address will not be published. Required fields are marked *