സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊവിഡ്,​ 10 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് 10, പാലക്കാട് -8, ആലപ്പുഴ- 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ -1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. ഇതുവരെ 1004 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.

അതേസമയം, ഇന്ന് 10 പേരുടെ ഫലം നെഗറ്റീവായി. മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് രോഗമുക്തി. 552 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 104325 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 103,523 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 802 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *