ഇന്ത്യയില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല് ലക്ഷം പിന്നിട്ടു. രോഗബാധ നിരക്കില് ഇതുവരെയുള്ളതില് ഏറ്റവും ഉയര്ന്ന വര്ധന ഒറ്റ ദിവസത്തിനിടെ രേഖപ്പെടുത്തി. 6767 പേര്ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 147 പേര് കൂടി മരിച്ചതോടെ മരണ സംഖ്യ 3,867 ആയി.

രാജ്യത്ത് കോവിഡ് സ്ഥിതി കൂടുതല്‍ തീവ്രമാകുമെന്ന ആശങ്കയാണ് ആരോഗ്യമന്ത്രാലയം ഉയര്‍ത്തുന്നത്. അടുത്ത രണ്ട് മാസം കൂടുതല്‍ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. വെന്റിലേറ്ററുകളുടേയും കിടക്കകളുടെയും എണ്ണം വര്‍ധിപ്പിച്ച്‌ കൊണ്ട് ആശുപത്രികള്‍ കൂടുതല്‍ സജ്ജമായിരിക്കാനാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്ത് കാല്ലക്ഷത്തോളം പേര് കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *