തുലാമാസപൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

ശബരിമല: തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു. രാത്രി ഒമ്പതരയോടെയാണ് നട അടച്ചത്. തുലാമാസപൂജ പൂര്‍ത്തിയായിട്ടും ഒരു യുവതിയെപ്പോലും സന്നിധാനത്തേക്ക് കയറ്റാത്ത നിര്‍വൃതിയി്ല്‍ അയ്യപ്പഭക്തന്മാര്‍ഉറക്കെ ശരണംവിളിച്ചുകൊണ്ട് മലയിറങ്ങി.

ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ താല്‍പര്യം എന്തു തന്നെയായാലും സംരക്ഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. സുപ്രീംകോടയിലെ നടപടികള്‍ ഏകോപിപ്പിക്കാന്‍ ദേവസ്വം കമ്മീഷണര്‍ ഉടന്‍ ഡല്‍ഹിക്ക് പോകും.
തുലാമാസ പൂജയുടെ അവസാനദിവസമായ ഇന്നും അയ്യപ്പ ദര്‍ശനത്തിനായി യുവതികളുടെ ശ്രമമുണ്ടായി. ആന്ധ്രയിലെ ഏലൂരുവില്‍നിന്നുള്ള നാലു യുവതികളും കോട്ടയത്തുനിന്ന് ഒരാളുമാണ് ഇന്നു മല കയറാന്‍ ശ്രമിച്ചത്. ആന്ധ്രയില്‍നിന്ന് എത്തിയ സംഘത്തില്‍ നാലു യുവതികളുണ്ടായിരുന്നു. ഇവര്‍ മലകയറിയെങ്കിലും പാതിവഴിക്ക് പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങുകയായിരുന്നു. സംഘത്തില്‍ മൂന്നു പേരെ ചെളിക്കുഴിയില്‍നിന്നു ഗുരുസ്വാമിമാരുടെ സംഘമാണ് തിരിച്ചയച്ചത്. ശബരിമലയിലേക്ക് പുറപ്പെട്ട കോട്ടയം സ്വദേശി ബിന്ദു ടി. വാസുവിനെയും ഭക്തര്‍ വഴിയില്‍ തടഞ്ഞു. ബിന്ദുവിനെ എരുമേലിയില്‍നിന്നു മുണ്ടക്കയത്താണ് ആദ്യം കൊണ്ടുപോയത്. അവിടെനിന്ന് പമ്പയിലേക്കു കൊണ്ടുപോകവെ വട്ടപ്പാറ എന്ന സ്ഥലത്തുവച്ച് എരുമേലിയില്‍നിന്ന് ഇവരെ പിന്തുടര്‍ന്ന അയ്യപ്പഭക്തന്മാര്‍ പൊലീസ് ജീപ്പ് തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *