മദ്യവിതരണത്തിനായി ബവ്റിജസ് കോർപറേഷൻ തയാറാക്കിയ ആപ്ലിക്കേഷന്‍  Bev Q

കൊല്ലം: മദ്യവിതരണത്തിനായി ബവ്റിജസ് കോർപറേഷൻ തയാറാക്കിയ മൊബൈൽ ഫോൺ ആപ്ലിക്കേഷന്‍   Bev Q എന്ന പേരിലാണ്  പൊതുജനങ്ങൾക്കു ലഭ്യമാവുക.

ആപ്ലിക്കേഷൻ തയാറാക്കി ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ അപ്ഡേറ്റ് ചെയ്യാനായി നൽകിയിരിക്കുകയാണ്. ഇതു പൂർത്തിയായാൽ ഉടൻ പ്ലേ സ്റ്റോറിൽനിന്നു ഡൗൺലോഡ് െചയ്യാം. ഐ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള ആപ്ലിക്കേഷൻ ആപ് സ്റ്റോറിൽ നിന്നാണു ഡൗൺലോഡ് ചെയ്യേണ്ടത്. എല്ലാ പ്ലാറ്റ്ഫോമിലും ആപ്ലിക്കേഷൻ ലഭ്യമാക്കുമെന്നു ബവ്കോ അധികൃതർ പറഞ്ഞു. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്.

ജിപിഎസ് സംവിധാനം ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാർ, ബവ്കോ, കൺസ്യൂർഫെഡ്, ബീയർ ആൻഡ് വൈൻ പാർലർ എന്നിവിടങ്ങളിൽനിന്ന് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ആപ്ലിക്കേഷൻ നൽകുന്നത്. ആപ്ലിക്കേഷൻ വഴി റജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാതു കേന്ദ്രങ്ങളിലെത്തിയാൽ മദ്യം ലഭിക്കും. ഒരാൾക്കു പരമാവധി 3 ലീറ്റർ വരെ മദ്യമാണു ലഭിക്കുക. ബാറുകളിൽനിന്നടക്കം സർക്കാർ വിലയ്ക്കു മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവർ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്നു മദ്യപിക്കാൻ അനുമതിയില്ല. ഭക്ഷണം പാഴ്സലായി വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *