ഇന്ത്യ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു, ഇത് സ്വയം പര്യാപ്തതയിലേക്കുള്ള ചുവടുവയ്പ്പ്: ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ ഒരുങ്ങുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

രാജ്യത്തുവച്ചുതന്നെ നിര്‍മിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ ഇറക്കുമതിയാണ് ഇന്ത്യ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപവും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും. നേരത്തെ 49 ശതമാനം വിദേശ നിക്ഷേപത്തിന് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.

ആയുധ നിര്‍മാണത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ഈ നീക്കം ഗുണം ചെയ്യുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സ്വാശ്രയ ഭാരതം സാമ്ബത്തിക പാക്കേജി​ന്റെ നാലാംഭാഗം പ്രഖ്യാപിക്കുകയായിരുന്നു ധനമന്ത്രി. ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താനും സമയബന്ധിതമായി അത് അവസാനിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവഴി ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനായി ഇന്ത്യ ചിലവഴിക്കുന്ന ഭീമമായ തുക ലാഭിക്കാന്‍ സാധിക്കും. അവര്‍ പറഞ്ഞു. ഇന്ത്യയുടെ സൈന്യത്തിനായി ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡ്(ഒ.എഫ്.ബി) കൂടുതല്‍ വിപുലീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിരവധി മേഖലകള്‍ക്ക് നയലഘൂകരണം ആവശ്യമെന്ന് ധനമന്ത്രി​ നി​ര്‍മ്മല സീതാരാമന്‍ പറഞ്ഞു. വളര്‍ച്ചയ്ക്ക് ഇത് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് എട്ട് മേഖലകളിലാണ് പ്രഖ്യാപനം വന്നത്. ഉല്‍പാദനം, തൊഴില്‍ സാധ്യതകള്‍, നിക്ഷേപം തുടങ്ങിയവ വര്‍ദ്ധിക്കുന്നതിന് ഉതകുന്നതായിരിക്കും പരിഷ്‌കാരങ്ങള്‍. സംസ്ഥാനങ്ങളിലെ നിക്ഷേപ സാദ്ധ്യതകള്‍ക്കനുസരിച്ചുള്ള പട്ടിക തയ്യാറാക്കും. ഖനി, പ്രതിരോധം, പരിസ്ഥിതി, എയര്‍പോര്‍ട്ട്, ഉര്‍ജവിതരണ കമ്ബനികള്‍, ബഹിരാകാശം, അണുശക്തി എന്നിവയാണ് എട്ട് മേഖലകള്‍. കല്‍ക്കരി-ഖനന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം. വരുമാനം പങ്കിടുന്ന രീതിയിലായിരിക്കും ഇത്. ആദ്യ 50 ബ്ലോക്കുകളില്‍ സ്വകാര്യവത്കരണം.

Leave a Reply

Your email address will not be published. Required fields are marked *