പാസ് ഇല്ലാതെ സംസ്ഥാനത്തേക്ക് കടന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പാസ് ഇല്ലാതെ വാളയാര്‍ വഴി സംസ്ഥാനത്തേയ്ക്ക് വന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിസരത്ത് ഉണ്ടായിരുന്നവരും സമരക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു. പാസ് എടുക്കാതെ വന്ന മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മറ്റ് ഒമ്ബത് പേര്‍ക്കൊപ്പമാണ് മിനിബസില്‍ പാസ് എടുക്കാതെ വാളയാറിലെത്തിയത്. അവിടെ വെച്ച്‌ ഉദ്യോഗസ്ഥര്‍ ഇവരുടെ വാഹനം തടഞ്ഞു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യവും തലവേദനയും ഛര്‍ദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *