ആണും പെണ്ണും കെട്ടതെന്ന പരാമര്‍ശം പിന്‍വലിച്ച് പി.എസ് ശ്രീധരന്‍പിളള

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് ആണും പെണ്ണും കെട്ടതെന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കാൻ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ട്രാൻസ്ജന്‍റേഴ്സ് മാർച്ച് നടത്തി. പാളയത്തുനിന്നും ആരംഭിച്ച മാർച്ച് കുന്നുകുഴിയിൽ പോലീസ് തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *