ലോക്​ഡൗണ്‍ പിന്‍വലിക്കുന്ന രാജ്യങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം: ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്​19 വൈറസിന്‍െറ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്​ഡൗണ്‍ പിന്‍വലിക്കാനൊരുങ്ങുന്ന രാജ്യങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്​ ലോകാരോഗ്യ സംഘടന.

ആഗോളതലത്തില്‍ രണ്ടാംഘട്ട കോവിഡ്​ വ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്​. ലോക്​ഡൗണ്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷം ജര്‍മനിയില്‍ കോവിഡ്​ വ്യാപനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈറസ് ബാധ പരിമിതപ്പെടുത്തുന്നതില്‍ വിജയിച്ച ദക്ഷിണ കൊറിയയില്‍ നൈറ്റ്ക്ലബ്ബുകള്‍ തുറന്നതോടെ പുതിയ ക്ലസ്​റ്ററുകള്‍ ഉണ്ടായി. കോവിഡ്​ നിയന്ത്രണത്തിന്​ ശേഷം പല രാജ്യങ്ങളും ലോക്​ഡൗണില്‍ നിന്ന്​ പുറത്തുകടക്കുന്നതില്‍ പ്രതീക്ഷകളുണ്ട്​.

ക്ലസ്റ്ററുകളെക്കുറിച്ച്‌ പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാതെ രോഗബാധ താഴ്ന്ന നിലയില്‍ തുടരുകയാണെങ്കില്‍, വൈറസ് വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ട്- ഡോ. മൈക്ക് റയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡിനെ തുടര്‍ന്നിട്ട്​ അടച്ചിട്ട രാജ്യങ്ങള്‍ അവരുടെ സമ്ബദ്‌വ്യവസ്ഥ വീണ്ടും പുനഃരുജ്ജീവിപ്പിക്കാനായി പൊരുതുകയാണ്​. ​ ലോക്​ഡൗണ്‍ പിന്‍വലിച്ച ജര്‍മനിക്കും ദക്ഷിണ കൊറിയക്കും പുതിയ ക്ലസ്റ്ററുകളെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാല്‍ കോവിഡി​​െന്‍റ രണ്ടാം തരംഗം ഒഴിവാക്കുക പ്രധാനമാണെന്നും ​ൈമക്ക്​ റയാന്‍ പറഞ്ഞു.

‘കണ്ണുതുറക്കാന്‍ തയാറുള്ളവരും ആഗ്രഹിക്കുന്നവരുമായ രാജ്യങ്ങളുടെ ഉദാഹരണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് വളരെ പ്രധാനമാണ്​. എന്നാല്‍ ഇതിന്​ വിപരീതമായി, ചില രാജ്യങ്ങള്‍, കണ്ണടച്ച്‌​ സഞ്ചരിക്കാന്‍ ശ്രമിക്കുകയാണ്’ -റയാന്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്​ സങ്കീര്‍ണ്ണവും പ്രയാസകരവുമാകുമെന്നും ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ ഘട്ടംഘട്ടമായി ലോക്​ഡൗണ്‍ പിന്‍വലിക്കുദതാണ്​ നല്ലതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

ചൈന, ജര്‍മനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വൈറസ്​ ബാധയുടെ യഥാര്‍ഥ പ്രഭവകേന്ദ്രമായ വൂഹാനില്‍ പുതിയ ക്ലസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവികള്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *