കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (07.05.2020)

വിമാനത്താവളത്തില്‍ തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ സ്ഥാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന  തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ ക്യാമറയിലൂടെ രോഗലക്ഷണമുള്ളവരെ അതിവേഗം കണ്ടെത്താന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷണന്‍ വിമാനത്താവളത്തിലെത്തി പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള  ഒരുക്കങ്ങളും ക്യാമറയുടെ പ്രവര്‍ത്തനവും വിലയിരുത്തി. ശശി തരൂര്‍ എം.പി തന്റെ വികസന ഫണ്ട് ഉപയോഗിച്ചാണ് തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ വാങ്ങി നല്‍കിയത്. അതിഥി തൊഴിലാളികളെ ജില്ലയില്‍ നിന്നും യാത്ര അയക്കുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലും ക്യാമറ സ്ഥാപിച്ചിരുന്നു.

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (07.05.2020)

*ഇന്ന് ജില്ലയില്‍ പുതുതായി  503പേര്‍  രോഗനിരീക്ഷണത്തിലായി
242 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍  2941 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 11 പേരെ പ്രവേശിപ്പിച്ചു  12 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
* തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 18 പേരും ജനറല്‍ ആശുപത്രിയില്‍ 08പേരും  ചേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരാളും എസ്.എ.റ്റി ആശുപത്രിയില്‍ 07പേരും വിവിധ സ്വകാര്യ ആശുപത്രികളില്‍  14 പേരും ഉള്‍പ്പെടെ 48 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

ഇന്ന്  89 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  101 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

കൊറോണ കെയര്‍ സെന്ററുകള്‍

* കരുതല്‍ നിരീക്ഷണത്തിനായി മാര്‍ ഇവാനിയോസ് ഹോസ്റ്റലില്‍  177 പേരെ താമസിപ്പിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *