പ്രവാസികള്‍ക്കായി 1,16,500 മുറികള്‍ തയ്യാറാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തില് തിരിച്ചെത്തുന്ന പ്രവാസികള്ക്ക് ആവശ്യമായ സൗകര്യങ്ങള് ഒരുക്കുന്നതിന് എല്ലാ ജില്ലകളിലും നോഡല് ഓഫിസര്മാരെ നിയമിച്ചതായി സംസ്ഥാന സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. പ്രവാസികള്ക്കായുള്ള നടപടികള് യുദ്ധകാല അടിസ്ഥാനത്തില് ഏകോപിപ്പിക്കുന്നതും ക്വാറന്റെയിന് സംവിധാനങ്ങള്ക്ക് മേല്നോട്ടം വഹിക്കുന്നതും ഇവരായിരിക്കുമെന്ന് സര്ക്കാര് വിശദികരിച്ചു.

പ്രവാസികളെ താമസിപ്പിക്കുന്നതിന് സര്ക്കാര് സംവിധാനങ്ങള്ക്കു പുറമെ ടോയിലറ്റ് സൗകര്യമുള്ള മുറികള് ഹോട്ടലുകള് ലോഡ്ജുകള്, ഹോസ്റ്റലുകള് എന്നിവിടങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. പ്രവാസികളെ പാര്പ്പിക്കാന് സംസ്ഥാനത്ത് 1.165 ലക്ഷം മുറികളാണ് കണ്ടെത്തിയിട്ടുള്ളത്. ടോയിലറ്റ് സൗകര്യമുള്ള 1.35 ലക്ഷം മുറികള് നിലവില് താമസത്തിന് സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഹോട്ടലുകളിലും റിസോര്ട്ടുകളിലുമായി 9000 മുറികളും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില് താമസിക്കാന് താല്പ്പര്യമുള്ളവര്ക്ക് സ്വന്തം ചെലവില് താമസിക്കാനാവും.

40,000 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള കിറ്റുകള് സജ്ജമാണ്.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രവാസികളുടെ താല്ക്കാലിക താമസത്തിനായി 4694 കെട്ടിടങ്ങളിലായി 82,566 ബെഡുകള് കണ്ടെത്തിയിട്ടുണ്ട്. സര്ക്കാര് സ്വകാര്യ ആശുപത്രികള്, ഹോസ്റ്റലുകള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, ആയുര്വേദ സെന്റുകള്, ലോഡ്ജുകള്, റിസോര്ട്ടുകള് എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്. ടൂറിസം പൊതുമരാമത്ത് വകുപ്പുകളുടെ സഹായത്തോടെയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഈ സൗകര്യങ്ങള് കണ്ടെത്തിയത്.ഇവിടെ 55000 മുറികള് ടോയിലറ്റ് സൗകര്യത്തോടെയുള്ള മുറികളാണ്. കെട്ടിടങ്ങളുടെ പട്ടിക ജില്ലാ കളക്ടര്മാര്ക്ക് കൈമാറിയിട്ടുണ്ട്.

സൗകര്യങ്ങള് ഒരുക്കുന്നതിനും മറ്റുമായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടില് നിന്നും എപ്രില് 1 മുതല് ഇതുവരെ 13.45 കോടി രൂപ അനുവദിച്ചതായും സര്ക്കാര് ബോധിപ്പിച്ചു’. വൈദ്യതി ബോര്ഡും വാട്ടര് അതോറിറ്റിയും തുടര്ച്ചയായി വൈദ്യുതിlയും വെള്ളവും ഉറപ്പുവരുത്തും. എല്ലാവര്ക്കും കുടുംബശ്രീ യൂണിറ്റുകള് വഴി ഭക്ഷണം നല്കും. വിമാനത്താവളത്തിലെ മെഡിക്കല് പരിശോധനക്കു ശേഷം കെ.എസ്.ആര്.ടി.സി. ഇവരെ താമസസ്ഥലങ്ങളില് എത്തിക്കുമെന്നും പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്താന് പൊലിസിന് നിര്ദ്ദേശം നല്കിയിട്ടുണ്ടന്നും സര്ക്കാര് സമര്പ്പിച്ച സത്യവാങ്ങ്മൂലത്തില് വിശദികരിച്ചു. ഏപ്രില് 6 വരെ 4. 52 ലക്ഷത്തോളം പ്രവാസികള് മടങ്ങിവരാന് നോര്ക്കയില് രജിസ്റ്റര് ചെയ്തതായും അറിയിച്ചു.

മടങ്ങിയെത്തുന്ന പ്രവാസികള്ക്ക് ഒരുക്കുന്ന സൗകര്യങ്ങള് വിശദീകരിക്കാന് കോടതി നിര്ദ്ദേശിച്ചതിനെ തുടര്ന്നാണ് സര്ക്കാര് സത്യവാങ്ങ്മൂലം.

Leave a Reply

Your email address will not be published. Required fields are marked *