ജമ്മു കാശ്‌മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍, 4 ജവാന്മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് ജവാന്മാര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റു. കാശ്മീരിലെ ബ​ദ്​​ഗാമിലാണ് ഇന്ന് ജവാന്മാര്‍ക്കു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ജമ്മു കാശ്മീരിലെ ദോഡയില്‍ ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ പിടിയിലായി. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

ജമ്മു കാശ്മീരില്‍ ഇന്നലെ ഒരേ സമയം രണ്ടിടത്ത് ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇന്ന് ബദ്​ഗാമില്‍ നിന്ന് വീണ്ടും ഭീകരാക്രമണ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ബുദ്ഗാമില്‍ പവര്‍ സ്റ്റേഷന് കാവല്‍ നിന്ന സി.ഐ.എസ്.എഫ് ജവാന്‍മാര്‍ക്ക് നേരേയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ഇതില്‍ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഹന്ദ്വാരയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ തീവ്രവാദികളുടെ സംഘം മറഞ്ഞിരുന്നു വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *