മാധ്യമപ്രവര്‍ത്തകനുനേരെ ആക്രമണം: പ്രസ് കൗണ്‍സില്‍ ചീഫ് സെക്രട്ടറിയോട്‌ വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: കലാപ്രേമി പത്രത്തിന്റെ അക്രഡിറ്റഡ് പത്രപ്രവര്‍ത്തകനായ കടവില്‍ റഷീദിനെ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ പത്രസമ്മേളനത്തില്‍ ച്ചെ് അപമാനിക്കുകയും ഗുണ്ടകളെക്കൊണ്ട് കയേറ്റം ചെയ്യുകയും സംഭവത്തില്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടി .
രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സെക്രട്ടറി ജനറല്‍ ജി.പ്രഭാകരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രസ് കൗണ്‍സില്‍ വിശദീകരണം തേടിയത് .


പത്രസമ്മേളനത്തിനിടയില്‍ സെന്‍കുമാറിനോട് ചോദ്യം ഉന്നയിച്ച കടവില്‍ റഷീദിനെ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവം വിവാദമായിരുന്നു.
സെന്‍കുമാറിനെതിരെ റഷീദ് പോലീസിനു നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരികയാണ്. സെന്‍കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ പത്രുപ്രവര്‍ത്തക യൂണിയനുകളുടെ നേതൃത്വത്തിലും അല്ലാതെയും മാധ്യമപ്രവര്‍ത്തകര്‍ പ്രക്ഷോഭരംഗത്ത് വന്നിരുന്നു.

പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ വിശദീകരണം തേടിയ സാഹചര്യത്തില്‍ സെന്‍കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഐ ജെ യു ദേശീയ സെക്രട്ടറി യു.വിക്രമന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *