ലോകത്ത് കൊവിഡ് ബാധിതര്‍ 35ലക്ഷം; മരണം 2.47 ലക്ഷം

വാഷിംഗ്ടണ്‍: കൊവിഡ് ബാധിതരുടെ എണ്ണം ലാേകത്ത് 35 ലക്ഷം പിന്നിട്ടു. 2.47 ലക്ഷം പേര്‍ മരിച്ചു. 11.24 ലക്ഷം പേര്‍ രോഗമുക്തരായി. ലോക ജനസംഖ്യയില്‍ 10 ലക്ഷം പേരില്‍ 450 പേര്‍ക്ക് എന്ന തോതിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയിലാണ് വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 1450 പേരാണ് കൊവിഡില്‍ മരിച്ചത്. ഇന്നലെ മാത്രം 30,696 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതോടെ അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു. 68,276 പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്.

കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ മരണ നിരക്ക് കുറഞ്ഞ് വരുന്നുണ്ട്. ഇറ്റലിയില്‍ 174, സ്‌പെയിനില്‍ 164 എന്നിങ്ങനെയാണ് ഇന്നലെ ഉണ്ടായ മരണനിരക്ക്. റഷ്യയില്‍ 10,633 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗംബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *