സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ ഒരു മാസമായി പുതിയ കൊവിഡ് കേസുകള്‍ ഇല്ലാതിരുന്ന വയനാട് വീണ്ടും കോവിഡ്‌ പട്ടികയിലേക്ക് വന്നു. പുതുതായി സ്ഥിരീകരിച്ച രണ്ട് കേസുകളില്‍ ഒന്ന് വയനാട്ടിലാണ്. മറ്റൊന്ന് കണ്ണൂര്‍. പുതുതായി രോഗം സ്ഥിരീകരിച്ചതോടെ വയനാടിനെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി. സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

96 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 21894 പേര്‍ നിരീക്ഷണത്തിലുണ്ട്. 21494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലും കഴിയുന്നു. 80 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 31183 സാമ്ബിളുകള്‍ പരിശോധിച്ചു. 30358 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 2091 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 1234 എണ്ണം നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *