രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്‌ച്ചത്തേക്ക് നീട്ടി

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഗ്രീന്‍സോണില്‍ ഇളവുകളുണ്ടാകും. ഓറഞ്ച് സോണില്‍ ഭാഗിക ഇളവുകളുണ്ടാകും. മെയ് മൂന്ന് വരെയാണ് നേരത്തേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.

പൊതുഗതാഗതത്തിനുള്ള നിയന്ത്രണം തുടരും. ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കില്ല. സ്കൂളുകളും കോളേജുകളും പ്രവര്‍ത്തിക്കില്ല. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും തുടരും.

Leave a Reply

Your email address will not be published. Required fields are marked *