ചീഫ് ജസ്​റ്റിസ് ക്വാറ​ന്‍റീനില്‍

കൊച്ചി: ചെന്നൈയില്‍നിന്ന് മടങ്ങിയെത്തിയ ഹൈകോടതി ചീഫ് ജസ്​റ്റിസ് എസ്. മണികുമാര്‍ ഔദ്യോഗിക വസതിയില്‍ ക്വാറ​ന്‍റീനില്‍ പ്രവേശിച്ചു. ഏപ്രില്‍ 25ന്​ സ്വദേശമായ ചെന്നൈയിലെ വേളാച്ചേരിയില്‍നിന്ന് കൊച്ചിയിലെത്തിയ സാഹചര്യത്തിലാണ്​ 14 ദിവസത്തെ ക്വാറ​ന്‍റീനില്‍ പ്രവേശിച്ചത്​.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മാര്‍ച്ച്‌ അവസാനമാണ് തമിഴ്നാട്ടിലേക്ക് മടങ്ങിയത്. സര്‍വിസില്‍നിന്ന് വിരമിക്കുന്ന ജസ്​റ്റിസ് സി.കെ. അബ്​ദുല്‍ റഹീമിന് ഫുള്‍കോര്‍ട്ട് റഫറന്‍സിലൂടെ യാത്രയയപ്പ് നല്‍കാനാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. അന്തര്‍ സംസ്ഥാന യാത്രയായതിനാല്‍ സര്‍ക്കാറി​​െന്‍റ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു.

25ന് വൈകീട്ട്​ വാളയാറില്‍ എത്തിയ ചീഫ് ജസ്​റ്റിസിനെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ച്‌ രോഗമില്ലെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് പൊലീസ് അകമ്ബടിയില്‍ ശനിയാഴ്ച രാത്രി ഒൗദ്യോഗിക വസതിയിലെത്തുകയായിരുന്നു.

മറ്റ്​ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ നിശ്ചിതദിവസം ക്വാറ​ന്‍റീനില്‍ കഴിയണമെന്നാണ്​ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍​. ക്വാറ​ന്‍റീനില്‍ കഴിയുന്ന കാര്യം ജില്ല ഭരണകൂടത്തെയും ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്. ഇൗ ദിവസങ്ങളില്‍ രോഗബാധയുണ്ടോയെന്ന്​ അധികൃതര്‍ നിരീക്ഷിക്കും.

ക്വാറ​ന്‍റീനിലിരുന്നാകും വിഡിയോ കോണ്‍ഫറന്‍സ്​ മുഖേനയുള്ള യാത്രയയപ്പ് ചടങ്ങില്‍ ചീഫ്​ ജസ്​റ്റിസ്​ സംബന്ധിക്കുക. ചീഫ്​ ജസ്​റ്റിസിനെ സ്വീകരിക്കാന്‍ പോയ ​േപഴ്​സനല്‍ സ്​റ്റാഫ്​ അംഗങ്ങളും ഗണ്‍മാനും ക്വാറ​ന്‍റീനില്‍ പ്രവേശിച്ചിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *