കൂടുതല്‍ ഹോട്‌സ്‌പോട്ടുകള്‍; മെയ് മൂന്നിന് ശേഷം പുതിയ തീരുമാനം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവട്ടി പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തും ചങ്ങനാശേരി മുനിസിപ്പാലിറ്റിയും മലപ്പുറത്തെ കാലടിയും പാലക്കാട് ആലത്തൂര്‍ പഞ്ചായത്തും ഹോട്ട്‌സ്പോട്ടുകളായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കോട്ടയം ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ ഒന്നുകൂടി ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക്ഡൗണ്‍ പൂര്‍ണമായി വിലയിരുത്തി മേയ് 3 ന് പുതിയ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *