കാ​ട്ടാ​ക്ക​ടയില്‍ ചാ​രാ​യം വാറ്റിയ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

കാ​ട്ടാ​ക്ക​ട: ലോ​ക്ക് ഡൗ​ണിന്‍റെ മറവില്‍ ചാ​രാ​യം വാ​റ്റി​യ ര​ണ്ടു പേ​രെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട മു​തി​യാ​വി​ള ലീ​ന ഭ​വ​നി​ല്‍ ജോ​ബി(37), എ​റ​ണാ​കു​ളം ആ​ലു​വ ക​ണ്ട​ന്നൂ​ര്‍ പു​ത്ത​ല​ത്ത് വീ​ട്ടി​ല്‍ പ്ര​കാ​ശ് എ​ന്ന പൂ​ര്‍​ണ്ണ പ്ര​കാ​ശ് (37) എ​ന്നി​വ​രെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ടൈല്‍സ് പ​ണി​ക്കാ​രാ​യ ഇ​രു​വ​രും ജോ​ബി​യു​ടെ വീ​ട്ടി​ല്‍ വ​ച്ച്‌ ര​ഹ​സ്യ​മാ​യി ചാ​രാ​യ വാ​റ്റ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സം​ഘം ഇ​വി​ടെ​യെ​ത്തു​മ്ബോ​ള്‍ ചാ​രാ​യ നി​ര്‍​മാ​ണം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രി​ല്‍​നി​ന്ന് 55 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റി​ക്കി​ട്ടി​യ ഒ​രു ലി​റ്റ​റോ​ളം ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

കാ​ട്ടാ​ക്ക​ട ഇ​ന്‍​സ്പെ​ക്ട​ര്‍ ഡി. ​ബി​ജു​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യാ ഗം​ഗ​പ്ര​സാ​ദ്, ശ്രീ​ജി​ത്ത് ജ​നാ​ര്‍​ദ​ന​ന്‍, മ​ഹേ​ശ​ന്‍, സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രും സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ജി​മോ​ന്‍, ബി​ജു, ജ​യ​പ്ര​കാ​ശ്, വി​നോ​ദ്, സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​യ റു​ബാ​യ്‌ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *