കോ​ട്ട​യ​ത്ത് നാ​ലു പ​ഞ്ചാ​യ​ത്തു​ക​ള്‍ കൂ​ടി ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍

കോ​ട്ട​യം: ജി​ല്ല​യി​ല്‍ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ള്‍ കൂ​ടി കോ​വി​ഡ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. അ​യ്മ​നം, അ​യ​ര്‍​ക്കു​ന്നം, വെ​ള​ളൂ​ര്‍, ത​ല​യോ​ല​പ്പ​റ​മ്ബ് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍. നേ​ര​ത്തെ വി​ജ​യ​പു​രം, പ​ന​ച്ചി​ക്കാ​ട്, മ​ണ​ര്‍​കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​ഞ്ച് വാ​ര്‍​ഡു​ക​ളും ഹോ​ട്ട് സ്‌​പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ല്‍ ആ​രോ​ഗ്യം, ഭ​ക്ഷ​ണ വി​ത​ര​ണം എ​ന്നീ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വീ​ടു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന മേ​ഖ​ല​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി നി​ര്‍​ണ​യി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. ഇ​ത്ത​രം മേ​ഖ​ല​ക​ളി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പോ​ലീ​സും ചേ​ര്‍​ന്ന് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും.

കോ​ട്ട​യ​ത്ത് കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഹോ​ട്ട്സ്പോ​ര്‍​ട്ടു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച അ​ഞ്ചു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ഒ​രാ​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യും ഒ​രാ​ള്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​മാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 11 ആ​യി ഉ​യ​ര്‍​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച വ​ട​യാ​ര്‍ സ്വ​ദേ​ശി​ക്ക്(53) വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ബ​ന്ധു​ക്ക​ളു​മാ​യി സ​മ്ബ​ര്‍​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ​നി​യെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഒ​ള​ശ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ (32). ചു​മ​യെ​ത്തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​വു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥ​രീ​ക​രി​ച്ച​ത്. ചാ​ന്നാ​നി​ക്കാ​ട് സ്വ​ദി​ശി​നി​യാ​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി(25) ര​ണ്ടാ​ഴ്ച്ച​യാ​യി ചു​മ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *