ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു, ഇതുവരെ മരിച്ചത് 1.65 ലക്ഷം പേര്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. ആഗോളതലത്തില്‍ വൈറസ് ബാധമൂലം ഇതുവരെ മരിച്ചത് 1,65,154 പേരാണ്. അമേരിക്കയില്‍ വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 1997 പേരാണ്. ഇതോടെ വൈറസ് ബാധമൂലം അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 40,665 ആയി ഉയര്‍ന്നു. ഇതില്‍ 14,451 പേര്‍ മരിച്ചതും ന്യൂയോര്‍ക്ക് സിറ്റിയിലാണ്. അമേരിക്കയില്‍ ഇതുവരെ 7.59ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 26,889 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

സ്പെയിന്‍ 1.99ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലി- 1.79 ലക്ഷം. ഫ്രാന്‍സ്- 1.54 ലക്ഷംഷ ജര്‍മ്മനി- 1.46 ലക്ഷം, യുകെ- 1.21 ലക്ഷം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. ഇറ്റലിയില്‍ വൈറസ് ബാധമൂലം 23660 പേരാണ് മരിച്ചത്. സ്പെയിന്‍-20,453, ഫ്രാന്‍സ്-19,744, യുകെ-16,095, ജര്‍മ്മനി-4642, ഇറാന്‍-5118,ചൈന-4636 തുര്‍ക്കി-2017 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ കണക്കുകള്‍.

അതേസമയം യുകെയില്‍ കഴിഞ്ഞ ദിവസം 5858 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 597 പേരാണ് ഇന്നലെ മാത്രം യുകെയില്‍ മരിച്ചത്. 110 ദിവസം മുമ്ബ് ആദ്യകേസ് രേഖപ്പെടുത്തിയ ചൈയില്‍ ഇന്നലെ 18 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് അമേരിക്കയില്‍ ആണെങ്കിലും മരണ നിരക്കില്‍ നിലവില്‍ ബെല്‍ജിയമാണ് മുന്നില്‍ ഒരുലക്ഷം ആളുകളില്‍ എത്ര പേര്‍ മരണപ്പെട്ടു എന്ന കണക്കു നോക്കുമ്ബോള്‍ ബെല്‍ജിയത്തില്‍ മരണനിരക്ക് 14.8% ആണ്. അമേരിക്കയില്‍ 5.4% ആണ് മരണനിരക്ക്. യുകെ 13.3%, ഇറ്റലി-13.2%, ഫ്രാന്‍സ്- 12.8%, നെതര്‍ലന്‍ഡ്സ്- 11.3% സ്പെയിന്‍ 10.3% ഇറാന്‍ 6.2% എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *