വെെറസ് വ്യാപനം ബോധപൂര്‍വമാണെങ്കില്‍ വന്‍ പ്രത്യാഘാതം ; ചൈനയോട് ട്രംപ്‌

വാഷിംഗ്ടണ്‍: ആഗോളമഹാമാരിയായ കൊവിഡ് 19 വെെറസ് വ്യാപനം ബോധപൂര്‍വമാണെങ്കില്‍ ചെെന വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അബദ്ധത്തില്‍ സംഭവിച്ചതാണെങ്കില്‍ ആ അര്‍ത്ഥത്തില്‍തന്നെ എടുക്കും. പക്ഷെ അവരുടെ അറിവോടെയാണെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍, തെറ്റ് തെറ്റ് തന്നെയാണ്. കഴിഞ്ഞദിവസം വുഹാനിലെ മരണസംഖ്യയില്‍ ചൈന മാറ്റം വരുത്തിയതിനെതിരെയും അമേരിക്ക വിമര്‍ശനം ഉന്നയിച്ചിരുന്നു.

വൈറസ് വ്യാപനം ഉണ്ടായപ്പോള്‍ തന്നെ ചൈന അത് നിയന്ത്രണവിധേയമാക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതുകൊണ്ട് ലോകം മൊത്തം മഹാമാരിയുടെ ദുരിതം അനുഭവിക്കുകയാണെന്നും ട്രംപ്  പറഞ്ഞു.

കൊവിഡ് വ്യാപനം സംബന്ധിച്ച്‌ അന്വേഷണം നടത്തുകയാണെന്നാണ് ചൈന അറിയിച്ചിട്ടുള്ളത്. അവരുടെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.-ട്രംപ് വ്യക്തമാക്കി.

ട്രംപിന് പിന്നാലെ അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗങ്ങളും കൊവിഡ് വൈറസിന്‍റെ പേരില്‍ ചൈനയ്ക്കെതിരെ പ്രതികരിക്കുന്നുണ്ട്. അമേരിക്കയിലെ ചില സംഘടനകളും വ്യക്തികളും അമേരിക്കയില്‍ കൊവിഡ് വരുത്തിയ പ്രശ്നങ്ങള്‍ക്ക് കാരണം ചൈനയാണ് എന്ന ആരോപിച്ച്‌ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *