ശബരിമലയിലേക്ക് പോകാനുള്ള നീക്കം ഉപേക്ഷിച്ച് മഞ്ജു മടങ്ങി

പമ്പ: ശബരിമലയിലേക്ക് പോകാനുള്ള നീക്കം ഉപേക്ഷിച്ച് കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശി മഞ്ജു മടങ്ങി. ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ മഞ്ജുവിന് ഇന്ന് പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

നാളെ രാവിലെ മഞ്ജുവിന് സുരക്ഷ ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് മഞ്ജുവിന് ഉറപ്പുനൽകിയിരുന്നു.  എന്നാല്‍ മല കയറാനുളള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ തന്നെ മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *