മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്ക് കേസ് എടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്ക് കേസ് എടുക്കണമെന്ന്  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

എന്ത് വില കൊടുത്തും ഒരു യുവതിയെ എങ്കിലും സന്നിധാനത്ത് കയറ്റണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നു. പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയവരിൽ കോൺഗ്രസുകാരുണ്ടെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *