കമ്മ്യൂണിറ്റി കിച്ചണ്‍ മത്സരത്തിനുള്ളതല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചന് ഫലപ്രദമായി പ്രവര്ത്തിക്കുന്നുണ്ടെന്നും എന്നാല്‍ അപൂര്വ്വം ചിലയിടങ്ങളില് അനാവശ്യമായ പ്രവണതകള് കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ചിലയിടത്ത് മത്സരരൂപത്തില് ഉയര്ന്നുവരുന്നുണ്ട്. പത്തനംതിട്ട ജില്ലയില് നിന്നാണ് വിവരം കേട്ടത്. ഒന്പത് സ്ഥലങ്ങളില് മത്സരസ്വഭാവത്തോടെ സമാന്തര കിച്ചണ് നടത്തുന്നതായി വിവരം കിട്ടിയിട്ടുണ്ട്. ഇതിലൊന്നും മത്സരിക്കേണ്ടതില്ല. ആവശ്യത്തിനാണ് ഇടപെടല് ഉണ്ടാവേണ്ടത്. ഇവിടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയില് കമ്മ്യൂണിറ്റി കിച്ചനിലൂടെ ആവശ്യക്കാര്ക്ക് ഭക്ഷണം നല്കുന്ന ഏര്പ്പാടാണ് ഉണ്ടാക്കിയത്. അതില് അനാവശ്യമായ മത്സരത്തിന് തയ്യാറായി മുന്നോട്ട് വരുമ്ബോള് എന്തെങ്കിലും കുഴപ്പം ഭക്ഷണത്തിന് വന്നാല് സ്ഥിതി വഷളാകും.

ഇക്കാര്യത്തില് ജില്ലാ ഭരണസംവിധാനം ഫലപ്രദമായിഇടപെടണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്കാണ് ഭക്ഷണ വിതരണത്തിനുള്ള ചുമതലയെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *