രാജ്യമാകെ ഐക്യദീപം തെളിയിച്ചു

ന്യൂഡൽഹി: കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഞായറാഴ്ച രാത്രി ഒൻപതിന് വൈദ്യുതി വിളക്കുകൾ അണച്ചും ദീപങ്ങൾ തെളിച്ചും ജനങ്ങൾ കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്നു.

ഒൻപതു മിനിറ്റു നേരത്തേക്കാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിളക്കുകൾ തെളിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനം ജനം ഏറ്റെടുത്തത്. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് പ്രഖ്യാപിച്ച ജനത കർഫ്യൂ, ലോക്ഡൗൺ എന്നീ നടപടികളുടെ തുടർച്ചയായാണ് ദീപം തെളിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

കൊവിഡ് പാരാട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത വിളക്ക് തെളിക്കല്‍ ക്യാംപെയിനില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങള്‍ ദീപങ്ങള്‍ തെളിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഔദ്യോഗിക വസതികളില്‍ ലൈറ്റുകള്‍ അണച്ച്‌ ദീപം തെളിച്ചു.

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാര്‍ ദീപം തെളിയിച്ച്‌ ആരോ​ഗ്യപ്രവര്‍ത്തകര്‍ക്ക് ആദ​രവ് അറിയിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *