ഹൈഡ്രോക്‌സിക്ലോറോക്വിൻ ഗുളികകൾ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: കോവിഡ് 19 രോഗികളെ ചികിത്സിക്കാൻ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഗുളികകൾ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. ഈ മരുന്ന് കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു.

അമേരിക്കയ്ക്ക് വേണ്ടി വിലക്കിൽ ഇളവ് ചെയ്യണമെന്ന് ഡൊണാൾഡ് ട്രംപ് മോദിയോട് ടെലിഫോൺ സംഭാഷണത്തിലൂടെ അഭ്യർത്ഥിക്കുകയായിരുന്നു. വൈറ്റ് ഹൗസിൽ നടന്ന കൊവിഡ് ടാസ്‌ക് ഫോഴ്സിന്റെ അവലോകന യോഗത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡോക്ടർമാർ നിർദേശിച്ചാൽ ഈ മരുന്ന് കഴിക്കാൻ താൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച വിവരം മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *