തമിഴ്‌നാട്ടില്‍ 110 പേര്‍ക്കുകൂടി കോവിഡ്‌

ചെന്നൈ: തമിഴ്നാട്ടില്‍ 110 പേര്‍ക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീനിലെ മതചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ രോഗികള്‍ 234 ആയി ഉയര്‍ന്നുവെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. 110 പേര്‍ 15 ജില്ലയില്‍നിന്നുള്ളവരാണ്. സംസ്ഥാനത്തുനിന്ന് 1500 പേരോളമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇതില്‍ 1131 പേരാണ് ഇതുവരെ തിരിച്ചെത്തിയത്.

തമിഴ്നാട്ടിന്റെ മൂന്ന് പടിഞ്ഞാറന്‍ ജില്ലകളിലേക്ക് എത്തിയ 59 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. നീലഗിരിയില്‍ എട്ട്, തിരുപ്പൂര്‍ 39, മേട്ടുപാളയം 12 പേരാണ് നിരീക്ഷണത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *