കൊറോണ:സ്‌പാനിഷ് രാജകുമാരി മരിയ തെരേസ (86) മരണമടഞ്ഞു

മാഡ്രിഡ്: കൊറോണ വൈറസ് ബാധിച്ച്‌ ചികിത്സയിലായിരുന്ന സ്‌പാനിഷ് രാജകുമാരി മരിയ തെരേസ (86) മരണമടഞ്ഞു. സഹോദരനും അരഞ്ച്വസ് പ്രഭുവുമായ സിക്‌സ്റ്റോ എന്‍‌റിക് ബര്‍ബോണ്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാരിസില്‍ വച്ചായിരുന്നു മരണം. അവിവാഹിതയാണ്. സംസ്കാരച്ചടങ്ങുകള്‍ സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ നടക്കും.

കൊറോണ വൈറസ് ബാധിച്ച്‌ മരണമടയുന്ന ആദ്യത്തെ രാജകുടുംബാംഗമാണിവര്‍. സ്‌പാനിഷ്‌ രാജാവ് ഫിലിപ് നാലാമന്റെ ബന്ധുവാണ് മരിയ തെരേസ. ഫിലിപ് രാജാവിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്ന് ആഴ്ചകള്‍ക്കുള്ളിലാണ് രാജകുടുംബത്തില്‍പ്പെട്ട ഒരാള്‍ മരിക്കുന്നത്.

1933ല്‍ പാരീസില്‍ ജനിച്ച തെരേസ ഫ്രാന്‍സിലാണ് പഠനം പൂര്‍ത്തിയാക്കിയത്. മാഡ്രിഡ് സര്‍വകലാശാലയില്‍ സാമൂഹിക ശാസ്ത്രം വിഭാഗത്തില്‍ അദ്ധ്യാപികയായിരുന്ന തെരേസ സാമൂഹിക കാര്യങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ ഇവരെ ‘റെഡ് പ്രിന്‍സസ്” എന്നാണ് ജനങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *