കൂട്ടപ്പലായനം തടയാന്‍ പഞ്ചാബിലെ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം

ചണ്ഡീഗഢ്: കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി പഞ്ചാബിലെ വ്യവസായ ശാലകളും ഇഷ്ടിക നിര്‍മ്മാണ കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍.

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഫാക്ടറി ഉടമകള്‍ താമസ സ്ഥലവും ഭക്ഷണവും നല്‍കണം. സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കണം. സോപ്പും വെള്ളവും സാനിറ്റൈസറും അടക്കമുള്ളവ തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികള്‍ കടുത്ത ദുരിതത്തിലാവുകയും കൂട്ടപ്പലായനം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, സംസ്ഥാന അതിര്‍ത്തികള്‍ അടച്ച്‌ തൊഴിലാളികളുടെ കൂട്ടപ്പലായനനം തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഫാക്ടറികളും ഇഷ്ടിക നിര്‍മാണശാലകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നത് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *