ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ സമയം പുനക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ സമയം പുനക്രമീകരിച്ചു. രാവിലെ പത്ത് മുതല്‍ അഞ്ച് വരെ മാത്രമേ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ബാറുകളിലെ കൗണ്ടറുകളില്‍ നിന്ന് മദ്യം പാഴ്‌സലായി നല്‍കുന്നതില്‍ നിയമവശം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക്ഔട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിവറേജസ് കോര്‍പ്പറേഷന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും ഔട്ട്‌ലെറ്റുകളുടെ സമയം പുന:ക്രമീകരിച്ചത്. നിലവില്‍ രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഔട്ട്‌ലെറ്റുകളുടെ സമയം. ഇതു പത്ത് മുതല്‍ അഞ്ച് വരെയാക്കി മാറ്റി. കാസര്‍ഗോഡ് ജില്ലയില്‍ പതിനൊന്ന് മുതല്‍ അഞ്ച് വരെയായിരിക്കും.

ബാറുകളുടെ കൗണ്ടര്‍വഴി പാഴ്‌സലായി മദ്യം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ഇതില്‍ നിയമവശം കൂടി പരിഗണിച്ചാകും തീരുമാനമെടുക്കുക. സാഹചര്യം വിലയിരുത്തി മാത്രമേ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങളെടക്കുകയുള്ളൂവെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *