ക്ഷേത്ര ഉത്സവത്തില്‍ഉത്സവത്തില്‍ പങ്കെടുത്തയാള്‍ കോവിഡ് രോഗിയല്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ കൊറോണ ബാധിതനായ ഇറ്റാലിയന്‍ സ്വദേശി കൊല്ലം ജില്ലയിലെ ക്ഷേത്ര ഉത്സവത്തില്‍ നാട്ടുകാര്‍ക്കൊപ്പം ഡാന്‍സ് കളിച്ചുവെന്ന പേരില്‍ സമൂഹ മാധ്യമങ്ങള്‍ പ്രചരിക്കുന്ന വിഡിയോയിലുള്ളത് ഫ്രഞ്ച് പൗരന്‍. അയ്മര്‍ ലോയിക് എന്ന ഫ്രഞ്ച് പൗരനാണ് വീഡിയോയിലുള്ളതെന്നും ഇയാള്‍ പൊങ്കാലയ്ക്കും എത്തിയിട്ടില്ലെന്നും ഡോ. ഐ കിരണന്‍ പറഞ്ഞു. ആയുര്‍വേദ ചികിത്സയ്ക്കാണ് ഇയാള്‍ കേരളത്തിലെത്തിയത്.

മാര്‍ച്ച്‌ 6ന് തന്നെ അദ്ദേഹം കേരളം വിട്ടിരുന്നുവെന്ന്‍ അദ്ദേഹത്തെ ചികിത്സിച്ച കൊല്ലം അഷ്ടമുടി സരോവരം ആയുര്‍വേദിക് ഹെല്‍ത്ത് സെന്ററിന്റെ ഉടമയായ ഡോ.എം.കിരണ്‍ പറഞ്ഞു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്‌ 3 വരെ പിടലി വേദനയ്ക്ക് ചികിത്സ തേടിയാണ് കോളജ് പ്രഫസറായ അയ്മറും ഭാര്യയും എത്തിയത്. 29ന് സരോവരത്തിനു സമീപത്തെ തൃക്കരുവ ശ്രീഭദ്രകാളീ ദേവി ക്ഷേത്രത്തില്‍ നടന്ന കുംഭഭരണി ഉത്സവത്തിലാണിയാള്‍ പങ്കെടുത്തത്. അന്നെടുത്ത വീഡിയോയാണ് വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗരന്‍ പാരിപ്പള്ളി കൊടിമൂട്ടില്‍ ക്ഷേത്രം, തൃക്കടവൂര്‍ ക്ഷേത്രം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ നാട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നു എന്ന മട്ടില്‍ പ്രചരിച്ചത്.‌ വര്‍ക്കലയില്‍ കഴിഞ്ഞ ഇറ്റാലിയന്‍ സ്വദേശി 11ന് കുറ്റിക്കാട്ടില്‍ ക്ഷേത്രത്തില്‍ പോയതായാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച ഫ്ലോ ചാര്‍ട്ടിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *