തിരുവനന്തപുരത്ത് രണ്ട് പേ‌ര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തില്‍ വീണ്ടും കൊറോണ രോഗം സ്ഥിരീകരിച്ചു. ഒരു വിദേശ പൗരനടക്കം രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ യു.എ.ഇയില്‍ നിന്നെത്തിയ മലയാളിയും മറ്റൊരാള്‍ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഇറ്റലി സ്വദേശിയുമാണ്.വെള്ളനാട് സ്വദേശിയാണ്.

പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ 10 നു സാംപിള്‍ ശേഖരിച്ച നടത്തിയ പരിശോധനയിലാണു ഇറ്റലി സ്വദേശിക്കു രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല പാപനാശത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. രോഗലക്ഷണങ്ങളെ തുടര്‍ന്നാണു പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ കൊണ്ടു വന്നു സാംപിള്‍ ശേഖരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സ് വര്‍ക്കലയിലേക്കു തിരിച്ചു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.

5468 പേര്‍ കേരളത്തില്‍ നിരീക്ഷണത്തിലുണ്ട്. 271 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 1715 സാമ്ബിളുകള്‍ അയച്ചതില്‍ 1132 സാമ്ബിളുകള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *